KOYILANDY DIARY

The Perfect News Portal

വയനാട്ടില്‍ 4512 ആദിവാസികള്‍ സാക്ഷരതാ പരീക്ഷ എഴുതി

കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ സാക്ഷരരാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്‍ ജില്ലയിലെ 283 കോളനികളില്‍ കഴിഞ്ഞ 5 മാസമായി നടത്തിവന്നിരുന്ന സാക്ഷരതാ ക്ലാസ്സിലൂടെ 4512 പഠിതാക്കള്‍ പരീക്ഷോത്സവത്തില്‍ പങ്കെടുത്തു. 914 പുരുഷന്‍മാരും 3598 സ്ത്രീകളു മാണ് പരീക്ഷയെഴുതിയത്. 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന് വകയിരുത്തിയത്.

നിലവില്‍ ജില്ലയിലെ ആദിവാസി സാക്ഷരത 71.5 ശതമാനമാണ്. ഇത് 85 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 566 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതില്‍ 283 പേര്‍ ബന്ധപ്പെട്ട കോളനികളിലെ അഭ്യസ്തവിദ്യരും ശേഷിക്കുന്നവര്‍ കോളനിയിലോ സമീപപ്രദേശങ്ങളിലോ ഉള്ളവരുമാണ്. ഒരാള്‍ സംഘാടനത്തിനും മറ്റൊരാള്‍ ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു. ജനപ്രതിനിധികള്‍,ജില്ലാ കലക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായ കര്‍മസമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു ആദിവാസി സാക്ഷരതാ പ്രവര്‍ത്തനം.

പട്ടികജാതി-വര്‍ഗ മേഖലകളില്‍ സാക്ഷരതാ പ്രവര്‍ത്തകരെ വിന്യസിച്ച്‌ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സാക്ഷരതാ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ഉദ്ഘാടനം കണിയാമ്ബറ്റ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് കോളനിയിലെ 85-കാരിയായ സോമിയമ്മക്ക് ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. കെ.പ്രദീപ് കമാര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ പി. എന്‍.ബാബു, സ്വയനാസര്‍, ഗ്രാമപഞ്ചായത്ത് അംഗം റഹിയാനത്ത് ബഷീര്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ പി. മൊയ്ദൂട്ടി, പ്രേരക്മാരായ കെ.മിനിമോള്‍, പി.പ്രഭാവതി, പി.സലിജ എന്നിവര്‍ സംസാരിച്ചു.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ‘ഇണ്ടേരിക്കുന്ന് കോളനിയിലെ കുറിച്ച്‌യ വിഭാഗത്തില്‍പ്പെട്ട 90 കാരിയായ കുമ്ബയും പടിഞ്ഞാറത്തറയിലെ ചള്‍ക്കാരകുന്ന് കോളനിയിലെ 18 -കാരിയായ ലക്ഷമിയും ആണ് പ്രായം കുറഞ്ഞ പഠിതാവ്. പഠിതാക്കള്‍ക്ക് ഉത്സവമാതൃകയില്‍ തന്നെ ചായയും ലഘുഭക്ഷണവും ഉച്ചഭക്ഷണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *