KOYILANDY DIARY.COM

The Perfect News Portal

വധുവിനെ പെട്രോൾ ഒഴിച്ച്​ തീ കൊളുത്താൻ ശ്രമം

പയ്യോളി: വിവാഹം കഴിഞ്ഞ്‌  വര​​ന്‍റെ  വീട്ടിലേക്ക്​ പോകവെ വധുവിനെ പെട്രോൾ ഒഴിച്ച്​ തീ  കൊളുത്താൻ ശ്രമം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിതമായ ഇടപെടലിൽ  ദുരന്തം ഒഴിവായി. ​തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ  തിരുവള്ളൂർ സ്വദേശി നിജേഷിനെ (31) മെഡിക്കൽ കോളജ്​ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ഞായറാഴ്​ച വൈകീട്ടാണ്​ നാട്ടുകാരെയും കല്ല്യാണ സൽക്കാരത്തിനെത്തിയവരെയും ഞെട്ടിച്ച സംഭവം  നടന്നത്​. വിവരമറിഞ്ഞ്​ സ്​ഥല​ത്തെത്തിയ പൊലീസ്​ യുവാവില്‍  നിന്ന്​  കത്തിയും സിഗററ്റ്​ ലൈറ്ററും പിടികൂടി. പയ്യോളി പോലീസ്​ വധ ശ്രമത്തിന്​ കേസെടുത്തു.

ഞായറാഴ്​ച രാവിലെ തിരുവള്ളൂരി​ലെ  വധൂ ഗൃഹത്തിൽ നടന്ന വിവാഹത്തിന്​ ശേഷം വരന്‍റെ അയനിക്കാട്ടെ വീട്ടിലെത്തി​ കാറിൽ നിന്നിറങ്ങി പോകു​മ്പോഴാണ്​ വധുവി​​ന്‍റെ ശരീരത്തിലേക്കും വസ്​ത്രത്തിലേക്കും​ യുവാവ്​ പെട്രോൾ ഒഴിച്ച്​ തീകൊളുത്താൻ ശ്രമിച്ചത്​.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *