KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഓഹരിയായി സ്‌പൈസ് ജെറ്റ്

download (1)100 ശതമാനം മുതല്‍ 300 ശതമാനം വരെ ഓഹരി മൂല്യം കുതിച്ചു ചാടി ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വ്വീസായ സ്‌പൈസ് ജെറ്റ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഓഹരിയായി മാറി. ഒരു വര്‍ഷം കൊണ്ട് ഓഹരി മൂല്യത്തിലുണ്ടായ കുതിച്ചു ചാട്ടം നാലിരട്ടിയാണ്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും ഇന്ധന വിലയിലുണ്ടായ കുറവുമാണ് സ്‌പൈസ് ജെറ്റിന്റെ നേട്ടത്തിന് പിന്നില്‍.

വിമാന യാത്രക്കാരുടെ എണ്ണം ഉയരുകയും കമ്പനിയുടെ പ്രത്യേക ഓഫറുകള്‍ യാത്രക്കാര്‍ സ്വീകരിക്കുകയും ഇതിനൊടൊപ്പം ഒരു വര്‍ഷത്തിലധികമായി ഇന്ധന വില കുറഞ്ഞു നില്‍ക്കുകയും ചെയ്തതോടെ സ്‌പൈസ് ജെറ്റ് അത്ഭുതാവഹമായി തിരിച്ചു വന്നു. കമ്പനി നേട്ടങ്ങളുടെ ഫലങ്ങള്‍ പുറത്തു വിട്ടതോടെ ഒഹരി മൂല്യം 100 മുതല്‍ 300 ശതമാനം വരെ ഉയര്‍ന്നു.

2014ന്റെ അവസാനത്തില്‍ ദിവസം 18 ശതമാനം വരെ മൂല്യം ഇടിഞ്ഞ് വ്യോമയാന മേഖലയിലെ ഏറ്റവും മോശം ഓഹരി എന്ന പേരു ദോഷം കൂടി കേള്‍പ്പിച്ച സ്‌പൈസ് ജെറ്റ് ഒരു വര്‍ഷത്തിന് ശേഷം വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 4 ഇരട്ടി നേട്ടമുണ്ടാക്കിയ ഓഹരി ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന മേഖലയിലെ ഓഹരിയായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisements