ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ താലൂക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു

ഉള്ള്യേരി : കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ഉള്ള്യേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബാലുശ്ശേരി എം. എല്‍. എ. പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ. ടി. കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയായി സംസാരിച്ചു. ഹൈസ്‌കൂള്‍തല വായനാ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ. ശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
