ലീഗ് കൗൺസിലർ രാജിവെക്കുക: മഹിളകൾ പ്രതിഷേധ ധര്‍ണ നടത്തി

കൊയിലാണ്ടി: സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൊയിലാണ്ടി നഗരസഭ 42ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. നജീബ് രാജിവെക്കുക എന്ന ആവശ്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊല്ലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി.

നഗരസഭ മുസ്ലിംലീഗ് കൗണ്‍സിലറായ കെ.എം. നജീബിന്റേതായ ഒരു വോയിസ് ക്ലിപ്പിലൂടെ മുസ്ലിംലീഗുകാര്‍ക്കു മാത്രമേ വാക്‌സിന്‍ വിതരണം നടത്തുകയുള്ളൂ എന്ന സന്ദേശം പ്രചരിക്കുകയും സംത്യപ്രതിജ്ഞാ ലംഘനം നടത്തിയതിലും പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്
മുന്‍ എം.ല്‍. എ. കെ. ദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രേമ പെരുങ്കുനി അധ്യക്ഷത വഹിച്ചു. ഷിജിത, ലിജി, കെ.എം. അശ്വതി, പി. ശ്രീജിഷ, പി.കെ. ഷീജ, എം. പത്മനാഭന്‍, എന്‍.കെ. ഭാസ്‌കരന്‍, സി.കെ. ഹമീദ് എന്നിവര്‍ സംസാരിച്ചു.


