KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി വിദ്യാര്‍ഥി കൂട്ടായ്മ

കൊയിലാണ്ടി ; അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തും വിധം വിവിധ പരിപാടികളവതരിപ്പിച്ച് പ്രതിഷേധിച്ചു. നഗരസഭ വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ ‘യുടെ ‘എന്റെ ലോകം ലഹരിരഹിതം’ എന്ന പരിപാടിയിലായിരുന്നു നഗരത്തിലെ ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ: ഹയര്‍സെക്കണ്ടറി(ബോയ്‌സ്) സ്‌കൂള്‍, ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ  നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഗൈഡ്‌സ് വളണ്ടീയര്‍മാര്‍ തെരുവ് നാടകങ്ങള്‍, ഗാനങ്ങള്‍, ഫ്‌ളാഷ്‌മോബ് എന്നിവയിലൂടെ ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
നഗരസഭാതല ലഹരി വിരുദ്ധപരിപാടി ‘എന്റെ ലോകം ലഹരിരഹിതം’ നഗരസഭ ചെയര്‍മാന്‍ അഡ്വ;
കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.എം. ബിജു, സലീന, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശശി, എ. സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ. ഷാജി സ്വാഗതവും, ബിജിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *