റോഡ് സുരക്ഷാ വാരാചരണം ബോധവല്‍ക്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഡ്രൈവിംങ്ങ് സ്‌കൂള്‍ ഉടമകള്‍ക്കും പരിശീലകര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി ജോ. ആര്‍. ടി. ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സി. കെ. അജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എസ്. ഐ ആബിദ്, സി.ബാബു, എം.എസ്.ഹണീഷ് ദാസ്, സന്തോഷ്,സുജിത്ത് ബി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.അജില്‍ കുമാര്‍, എ. എം.വി. ഐ ധനേഷ്,ഹേമപാലന്‍ എന്നിവര്‍ ക്ലാസെടുത്തു.
