KOYILANDY DIARY

The Perfect News Portal

റേഷൻ ഭക്ഷ്യ ധാന്യത്തിലെ തൂക്ക കുറവ് പരിഹരിണം വ്യാപാരികൾ

കൊയിലാണ്ടി: താലുക്കിലേക്ക് റേഷൻ വിതരണത്തിനായി കരിവണ്ണൂർ NFSA യിൽ നിന്ന് വരുന്ന റേഷൻ സാധനങ്ങളുടെ തൂക്കത്തിലെ കുറവ് ഇതുവരെയും പരിഹരിച്ചില്ല. ഭക്ഷ്യധാന്യങ്ങൾ വാതിൽ പടി എത്തിച്ച് ഇലട്രോണിക്ക് ത്രാസ് ഉപയോഗിച്ചുള്ള തുക്കം റേഷൻ വ്യാപാരികളെ ബോധ്യപ്പെടുത്തണമെന്നാണ് ഗവ: ഉത്തരവും, ബഹു: ഹൈക്കോടതി വിധിയും. ഇത് മുഴുവനായും പാലിക്കപെടുന്നില്ല. NFSA യിൽ നിന്ന് തുക്കിയാണ് നൽകുന്നത് എന്ന് പറയുന്നെങ്കിലു റേഷൻ കടകളിൽ എത്തിച്ച് തുക്കി ഇറക്കിയാൽ 90 ക്വിൻറലിൽ 20 മുതൽ 100 കിലോവരെ കുറവായാണ് ലഭിക്കുന്നത് പല പ്രാവിശ്യം തുക്കത്തിലുള്ള വ്യത്യാസം രേഖ മൂലം അധികാരികളെ അറിയിച്ചെങ്കിലും കുറവ് വന്ന ഭക്ഷ്യധാന്യങ്ങൾ ലഭിക്കുകയോ നടപടി സ്വീകരിച്ചതോ ഇല്ല.

തൂക്കകുറവിലെ വ്യാപകമായ വ്യത്യാസം വ്യാപാരികൾക്ക് വളരെയധികം പ്രയാസങ്ങൾ ഉണ്ടാകുന്നു. അടിയന്തരപരിഹരത്തിനു വേണ്ടി ഭക്ഷ്യമന്ത്രിക്കും ജില്ല സപ്ലൈ ഓഫി സർക്കും കൊയിലാണ്ടി സി വിൽ സപ്ലൈസ് മനേജർക്കും പരാതി നൽകിയിട്ടുണ്ട്. അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡി ലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലുക്ക് കമ്മറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ പുതുക്കോട് രവിന്ദ്രൻ, മാലേരി മൊയ്തു, യു ഷിബു, സി കെ വിശ്വൻ, കെ കെ പരീത്, സുഗതൻ എന്നിവ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *