KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവം: സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> റവന്യൂ ജില്ലാ കലോത്സവം സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. പി കെ സത്യന്‍ അധ്യക്ഷനായി. വിജയികള്‍ക്ക് ഡിഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ ട്രോഫി സമ്മാനിച്ചു. എ കെ ശശീന്ദ്രന്‍ എം.എല്‍.എ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണന്‍, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ ഷിജു, വി പി ഇബ്രാഹിംകുട്ടി, കെ ടി മോഹന്‍ദാസ്, ജവഹര്‍ മനോഹര്‍, യു ബിജേഷ്, സി കെ വാസു, ടി വി അബ്ദുള്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. യു കെ ചന്ദ്രന്‍ സ്വാഗതവും  എം ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ജനങ്ങളുടെ പിന്തുണയോടെ കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിച്ചതായി  കെ ദാസന്‍ എംഎല്‍എയും സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യനും പറഞ്ഞു. താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ് അടുത്തവര്‍ഷത്തെ കലോത്സവം.

Share news