യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കൊയിലാണ്ടി; ശബരിമലയിലെ നിരോധനങ്ങൾ പിൻവലിക്കുക, കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്ന മുദ്രവാക്യമുയർത്തി യുവമോർച്ച പ്രവർത്തകർ മന്ത്രി. സുനിൽ കുമാറിനെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചു. യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ അഖിൽ പന്തലായനി, അതുൽ പെരുവെട്ടൂർ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. നവീകരിച്ച കൊല്ലം ചിറയുടെ ഉദ്ഘാടനത്തിന് പോകുമ്പോഴാണ് രജിസ്റ്റർ ആപ്പീസിനു മുൻവശം വെച്ച് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടുകയായിരുന്നു.
