യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണം

കോഴിക്കോട്: യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി തിരിച്ചു വരുന്നത്. ഇത് ഗൗരവമായി കാണണം. വിദ്യാഭ്യാസ വായ്‌പ്പാ എങ്ങിനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് പലരും.

കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കോർപറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ആ പരിഗണ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണം. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽജില്ലാ ജില്ലാ പ്രസിഡണ്ട് ഹരി ദേവ് എസ്. വി ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, അഭിത്യ. കെ, ആദിത്യൻ, വിഷ്ണു കെ തുടങ്ങിയവർ സംസാരിച്ചു.


