KOYILANDY DIARY

The Perfect News Portal

മോഷണം ആരോപിച്ച്‌ പ്രശാന്ത് ഗുപ്തയെ നിര്‍ബന്ധപൂര്‍വ്വം ദേഹപരിശോധന നടത്തി: സുഹൃത്തിന്റെ മൊഴി

കോഴിക്കോട്: പുതിയസ്റ്റാന്‍ഡിന് സമീപത്തെ ഫോക്കസ് മാളിലെ ഗ്രാന്‍ഡ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഖൊരക്പൂരിലെ എന്‍.ഐ.ടി പ്രൊഫസര്‍ പ്രശാന്ത് ഗുപ്തയെ സംഘം ചേര്‍ന്ന് കൊള്ളയടിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്റെ മൊഴി പുറത്ത്. മോഷണം ആരോപിച്ച്‌ പ്രശാന്ത് ഗുപ്തയെ നിര്‍ബന്ധപൂര്‍വ്വം ദേഹപരിശോധന നടത്തിയെന്നും മൂന്ന് തവണയായിട്ടാണ് എ.ടി.എംകാര്‍ഡില്‍ നിന്ന് അവര്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതെന്നും സുഹൃത്ത് ലിജേഷിന്റെ മൊഴി. കള്ളനെങ്കില്‍ നിങ്ങളെന്നെ പോലീസിലേല്‍പ്പിക്കൂവെന്ന് പ്രശാന്ത് ഗുപ്ത അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ബലമായി പിടിച്ച്‌ കൊണ്ടുപോവുകയായിരുന്നുവെന്നും ദേഹപരിശോധന നടത്തുകയായിരുന്നുവെന്നും ലിജേഷ് പറയുന്നു.

അക്രമം നടത്തിയതിന് പുറമെ രണ്ട് ലക്ഷം രൂപ എരഞ്ഞിപ്പാലത്തെ ഓഫീസിലെത്തിച്ചില്ലെങ്കില്‍ മോഷ്ടാവിനെ പിടിച്ചുവെന്ന് കാണിച്ച്‌ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്ന് കാണിക്കുന്ന തിരച്ചറിയല്‍ കാര്‍ഡ് പോലും പുറത്തിട്ടായിരുന്നു ഷോപ്പില്‍ കയറിത്. ഒന്നും ചെയ്യാതെ ഇയാള്‍ പോയേക്കുമെന്ന ധാരണ കൊണ്ടാവാം അതിക്രമങ്ങള്‍ക്ക് മുതിര്‍ന്നതെന്നും ലിജേഷ് പറയുന്നു. പത്ത് മിനിട്ട് വൈകിപോയിരുന്നുവെങ്കില്‍ എല്ലാ തെളിവുകളും ഇവര്‍ നശിപ്പിക്കുമായിരുന്നു. കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് എത്രയും പെട്ടെന്ന് കൂടെയുള്ളവരെ പിടിക്കാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ കൂടി ഉടന്‍ പിടിയിലാവുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു നഗരത്തിനെ ഞെട്ടിച്ച കൊള്ള ഗ്രാന്‍ഡ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പ്രശാന്ത് ഗുപ്തയ്ക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടെ ഫോണ്‍ വന്നു. ഫോണ്‍ ചെയ്ത് പുറത്തേക്ക് കടന്നപ്പോള്‍ അബദ്ധത്തില്‍ മൂന്ന് ലിപ്സ്റ്റിക് പാക്കറ്റുകള്‍ കൈയിലെടുത്ത് പോയി.തുടര്‍ന്നായിരുന്നു സംഘം ചേര്‍ന്ന് എത്തിയവര്‍ പ്രശാന്ത് ഗുപ്തയെ മര്‍ദിച്ചത്. എട്ടോളംപേര്‍ മര്‍ദിച്ചവരില്‍ ഉണ്ടായിരുന്നതായാണ് സഹപ്രവര്‍ത്തകനായ ലിജേഷ് ചൂണ്ടിക്കാട്ടുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് എത്തിയ ഗുപ്തയെ ഏഴരയ്ക്കാണ് മുറിയില്‍ നിന്ന് ജീവനക്കാര്‍ വിട്ടത്. ഗുപ്തയുടെ കയ്യില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റ് സംഘാംഗങ്ങള്‍ മോഷ്ടിച്ച വിവാഹ മോതിരം, ഏഴായിരം രൂപ, സ്‌വൈപിങ് മെഷീനിലൂടെ പണം തട്ടിയതിന്റെ രേഖകള്‍ എന്നിവയെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *