KOYILANDY DIARY.COM

The Perfect News Portal

മൂന്നാര്‍ തൊഴിലാളി സമരത്തിന് ഐതിഹാസിക വിജയം; ആവശ്യങ്ങള്‍ അംഗീകരിച്ചു

മൂന്നാര്‍ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ ഒന്‍പതുദിവസമായി തുടര്‍ന്നുവന്ന സമരത്തിന് ഐതിഹാസിക വിജയം. 20 ശതമാനം ബോണസ് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. കൂലി വര്‍ദ്ധനസംബന്ധിച്ച് 26ന് ലേബര്‍ കമ്മറ്റിചേര്‍ന്ന് തീരുമാനമെടുക്കും. 8.33 ശതമാനം ബോണസും, 11.67 ശതമാനം എക്സ്ഗ്രേഷ്യേ(ആശ്വാസ സഹായം)യും കമ്പനി നല്‍കും എന്നാണ് ധാരണയായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചി ഗസ്റ്റ് ഹൗസില്‍ തോട്ടം തൊഴിലാളി സമര പ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്

Share news