KOYILANDY DIARY

The Perfect News Portal

മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം കെ രവീന്ദ്രൻ നായർ (72)

കൊയിലാണ്ടി: മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം.കെ. രവീന്ദ്രൻ നായർ 72 നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീർഘകാലം (2000 മുതൽ 2010 വരെ) ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ഫിഷറീസ് കമ്മീഷണറും, ഡയറക്ടർ ജനറൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ആയും  പ്രവർത്തിച്ചു. കേന്ദ്ര ഫിഷറീസ് കമ്മീഷണർ ആയിരിക്കെ കേരളത്തിലെ മത്സ്യബന്ധന രംഗത്തേക്കായി തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിംഗ് ഹാർബറുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതിക്കായ് മുൻകൈ എടുത്ത് പ്രവർത്തിച്ചു.

കോഴിക്കോട് ഉള്ളിയേരിയിൽ പരേതനായ കെ വി  ഗോവിന്ദൻ നായരുടെയും നാരായണി അമ്മ ടീച്ചറുടെയും മൂത്ത മകനായി 1949 ആഗസ്റ്റ് 5ന് ജനനം. ഗുരുവായൂരപ്പൻ കോളേജ്, എസ് എച്ച് കോളേജ് തേവര എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് റഷ്യയിലെ, യൂണിവേഴ്സിറ്റി ഓഫ് സെൻ്റ് പീറ്റേഴ്സ് ബർഗ്, യൂണിവേഴ്സിറ്റി ഓഫ് അസ്ട്ര ഖാൻ, യൂണിവേഴ്സിറ്റി ഓഫ് സെന്റ് പീറ്റേഴ്‌സ്ബർഗ്‌, യൂണിവേഴ്സിറ്റി ഓഫ് അസ്ട്രാഖാൻ, ഇംഗ്ലണ്ടിലെ യൂണിവേഴ്സി റ്റി ഓഫ് എഡിൻബർഗ് (University of Edinburgh) എന്നിവിടങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനത്തിൽ ബിരുദവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.

1992 മുതൽ 2000 വരെ കൊച്ചിയിൽ കേന്ദ്ര സർക്കാർ ഫിഷറീസ് സ്ഥാപനത്തിൻ്റെ ഡയറക്ടർ ആയിരിക്കെ 1998ൽ 4 മാസം നീണ്ടു നിന്ന സാഹസികമായ ഇന്ത്യൻ അൻറാർട്ടിക് എക്സ്സ്സ് പെഡിഷൻ Indian Antartic expedition  എം. കെ. രവീന്ദ്രൻ നായർ നയിച്ചു. കൂടാതെ രാജ്യത്തെ മത്സ്യ ബന്ധന മേഖലയിലെ നിരവധി നയപരമായ ചുവട് വെപ്പുകളിൽ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു. കുറച്ച് മാസങ്ങളായി ശ്വാസകോശ അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്  ചികിത്സയിലിരിക്കെ കോവിഡ് ബാധിക്കുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 

Advertisements

ഭാര്യ: പരേതയായ സുമതി ആർ നായർ. മക്കൾ: സൂരജ് ആർ നായർ (സീനിയർ സിസ്റ്റം സ്മാനേജർ ഇൻറൽ) Systems Manager, Intel), രാഹുൽ ആർ നായർ (ഇന്ത്യൻ പോലീസ് സർവീസ്), മരുമക്കൾ: ഡോ. പി.കെ. മല്ലിക,ലക്ഷ്മി, കൃഷണൻ. സഹോദരങ്ങൾ: സരോജിനി അമ്മ, പ്രഭാകരൻ നായർ, അരവിന്ദാക്ഷൻ നായർ. സംസ്കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉള്ളിയേരിയിലെ വസതിയിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *