KOYILANDY DIARY

The Perfect News Portal

മാലിന്യം തള്ളിയ സംഭവം: നിക്ഷേപിച്ചവരെ വരുത്തിച്ച്‌ മാലിന്യങ്ങള്‍ തിരിച്ചെടു​പ്പി​ച്ചു

രാമനാട്ടുകര ​: ​കോഴിക്കോട് ​സിറ്റി സ്റ്റാന്റിനടുത്തുള്ള അഡ്രസ് മാളില്‍ നിന്ന് മാലിന്യം രാമനാട്ടുകര നഗരസഭയിലെ പരുത്തിപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പാതയോരത്തും തള്ളിയ സംഭവത്തില്‍ നിക്ഷേപിച്ചവരെ വരുത്തിച്ച്‌ മാലിന്യങ്ങള്‍ തിരിച്ചെടു​പ്പി​ച്ചു.

രാമനാട്ടുകര നഗരസഭ ഈ കടകള്‍ക്കെതിരെ പിഴ ചുമത്തും. ബുധനാഴ്ച ഫറോക്ക് ​പൊലീസി​ന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചത്. അഡ്രസ് മാളില്‍ നിന്ന് 30,000 രൂപയ്ക്ക് മാലിന്യം ​നീക്കാന്‍ ​കരാറെടുത്തയാള്‍ ഫറോക്ക് ചുങ്കം സ്വദേശി നൗഷാദിന് 15000 രൂപയ്ക്ക് മറിച്ച്‌ കരാര്‍ നല്‍കുകയായിരുന്നു.

നൗഷാദാണ് ശേഖരിച്ച മാലിന്യങ്ങള്‍ കോടമ്പുഴ പള്ളിമേത്തല്‍ പാതയോരത്തും പരുത്തിപ്പാറക്കടുത്ത് കുറുപ്പന്‍ പടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും തള്ളിയതത്രെ. കഴിഞ്ഞ ദിവസമാണ് ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ നാട്ടുകാരുടെ ശ്ര​ദ്ധ​യില്‍പ്പെട്ടത്. നാട്ടുകാര്‍ ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് നഗരത്തിലെ അഡ്രസ് മാളിലെ കടകളിലെ ബില്ലുകള്‍ കണ്ടെത്തിയത്.

Advertisements

തുടര്‍ന്ന് ബില്ലുകള്‍ സ്ഥലത്തെത്തിയ ഫറോക്ക് പൊലിസിന് കൈമാറി. ​പൊലീസ് ​ നടത്തിയ അന്വേഷണത്തില്‍ മാളിലേതാണ് മാലിന്യങ്ങള്‍ എന്ന് കണ്ടെത്തി. നഗരസഭ വൈസ് ചെയര്‍പേഴ്​സണ്‍ ​​​ എം.സജിന​,​ കൗണ്‍സിലര്‍മാരായ കെ.അബ്ദുള്‍ ഫൈസല്‍, ടി. റസാഖ് ​എന്നിവരുടെ ​നേതൃത്വത്തി​ലായിരുന്നു നടപടികള്‍.​

Leave a Reply

Your email address will not be published. Required fields are marked *