KOYILANDY DIARY

The Perfect News Portal

മാര്‍ക്സിസം പഠനകോഴ്സിന്റെ അവലോകനവും സിഡി പ്രകാശനവും

കോഴിക്കോട് > കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള മാര്‍ക്സിസം പഠനകോഴ്സിന്റെ അവലോകനവും ഇതുവരെ നടന്ന 12 ക്ളാസുകളുടെ സിഡി പ്രകാശനവും എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്നു. സിഡി സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ വിദ്യാര്‍ഥിനി സി. അര്‍ച്ചനക്ക് നല്‍കി പ്രകാശനംചെയ്തു.

പഠനകോഴ്സിന്റെ അവലോകനത്തിന് സ്വീകരിക്കുന്ന സമീപനരീതിയെ സംബന്ധിച്ച് ഡോ. കെ എന്‍ ഗണേഷ് ആമുഖ ഭാഷണം നടത്തി. തുടര്‍ന്ന് അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് വിഷയങ്ങളില്‍ പ്രോജക്ടുകള്‍ തയ്യാറാക്കി പഠിതാക്കള്‍ അവതരിപ്പിച്ചു.

ഭൂപരിഷ്കാരങ്ങള്‍ കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍, ഗള്‍ഫ് പ്രവാസി നിക്ഷേപങ്ങളും കേരള സമൂഹവും, ജാതിമത വര്‍ഗീയവല്‍ക്കരണം കേരളത്തില്‍, കേരളത്തിലെ വര്‍ഗബന്ധങ്ങളും മുന്നണി രാഷ്ട്രീയവും, ഭാഷയും സംസ്കാരവും കേരളീയ സങ്കല്‍പ്പനം എന്നീ വിഷയങ്ങളിലായിരുന്നു അവതരണം.

Advertisements

പഠിതാക്കളുടെ അവതരണത്തെ മൂല്യനിര്‍ണയം നടത്തി കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. മാര്‍ക്സിസ്റ്റ് രീതിശാസ്ത്രം അനുസരിച്ച് വിഷയങ്ങളെ സമീപിക്കാനും അപഗ്രഥിക്കാനുമുള്ള ശേഷി മിക്ക പ്രബന്ധാവതരണങ്ങളിലും പഠിതാക്കള്‍ പ്രകടിപ്പിച്ചു. ശ്രദ്ധേയമായ വിജ്ഞാന സംവാദമായി പഠനകോഴ്സിന്റെ അവലോകനം മാറി.

Leave a Reply

Your email address will not be published. Required fields are marked *