KOYILANDY DIARY

The Perfect News Portal

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം 19 മുതൽ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 19 ന് പുലർച്ചെ ഗണപതി ഹോമം, ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, രാത്രി 7 മണിക്ക് ചെണ്ടമേള അരങ്ങേറ്റം, 8.30 ന് വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക.

20ന്. പുലർച്ചെ പലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതി ഹോമം 6.30ന്. സമൂഹ സർപ്പബലി, രാത്രി. 7.30 ന് ഷിജിൽ രാജ് കീഴൂർ അവതരിപ്പിക്കുന്ന തായമ്പക, രാത്രി 9 മണിക്ക് വടകര കാഴ്ച അവതരിപ്പിക്കുന്ന നാടകം ദൂരം അരികെ.

21 ന് ശിവരാത്രി രാവിലെ ശീവേലി, വൈകിട്ട്  6.3o ഭജന, ദീപാരാധന, രാത്രി 7.15ന് പ്രാദേശിക കലാകാരൻമാരുടെ നൃത്തനൃത്യങ്ങൾ, രാത്രി 12 മണിക്ക് ഭഗവാന്റെ തിടമ്പെഴുള്ളത്ത്. തൃപ്രയാർ അനിയ മാരാരുടെ മേള പ്രമാണത്തിൽ ശ്രീജിത്ത് മാരാമുറ്റം, ബാബു മാരാമുറ്റം, കാഞ്ഞിശ്ശേരി അരവിന്ദൻ, ഷാജു കൊരയങ്ങാട്, മാരായമംഗലം രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 75 ൽ പരം വാദ്യ കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം, പുലർച്ചെ 4 മണിക്ക് ശിവഭൂതബലി, 5 മണിക്ക് ഊരുചുറ്റൽ, കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *