KOYILANDY DIARY

The Perfect News Portal

മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പുനഃസ്ഥാപിക്കാനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് > കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പുനഃസ്ഥാപിക്കാനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം അറിയിച്ചു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബ മുംതസിനൊപ്പം സ്കൂള്‍ സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിക്കാര്യം.

2009ലെ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമായി കേരള വിദ്യാഭ്യാസ നിയമത്തില്‍ നിലനില്‍ക്കുന്ന 7 (6) വകുപ്പ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമം നിലനില്‍ക്കേ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്ക് അവകാശം നല്‍കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. നിര്‍ബന്ധിത സാഹചര്യത്തില്‍ ഇത്തരം സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവന്നാല്‍ ആയതിന് ഉടമക്ക് നിയമാനുസൃത നഷ്ടപരിഹാരം നല്‍കി സ്കൂള്‍ ഏറ്റെടുക്കേണ്ടതാണെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.