KOYILANDY DIARY.COM

The Perfect News Portal

മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചു

കോഴിക്കോട് : കുറ്റിയാടി പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കടന്തനപ്പുഴയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിവരുന്നവര്‍ തിരികെ കയറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ പ്രദേശത്തെ ഒന്‍പതുപേരാണ് പെട്ടത്. ഇവരില്‍ മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. അവധി ആഘോഷിക്കുന്നതിനിടെ മരുതോങ്കര കടന്ത്രോപ്പുഴ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്തെ എക്കല്‍ മുകളില്‍ കുളിയ്ക്കാനിറങ്ങിയ സംഘമാണ് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പ്പൊട്ടലാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

Share news

Leave a Reply

Your email address will not be published. Required fields are marked *