KOYILANDY DIARY.COM

The Perfect News Portal

മലയാളിയായ ലഫ്റ്റ്നന്റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറി (32)ന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു> പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍  കൊല്ലപ്പെട്ട മലയാളിയായ ലഫ്റ്റ്നന്റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറി (32)ന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിലെത്തിച്ചത്. മദ്രാസ്എഞ്ചിനീയറിങ് ഗ്രൂപാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബംഗളൂരുവിലെ വീട്ടില്‍ ബന്ധുക്കള്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷം ബംഗളൂരുവിലെ ജാലഹള്ളി സ്പോര്‍ട്സ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഉച്ചയോടെ മൃതദേഹം റോഡ് മാര്‍ഗം പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശേരിയിലെ വീട്ടില്‍ എത്തിക്കും. കെഎയുപി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം എളമ്പുലാശേരിയിലെ കളരിക്കല്‍ തറവാട്ടില്‍ നാളെ സംസ്കരിക്കുക.

ബംഗളൂരുവില്‍ ഭാരത് ഇലക്ട്രിക്കല്‍ ലിമിറ്റഡ് ജീവനക്കാരനായിരുന്ന എളമ്പുലാശേരി കളരിക്കല്‍ വീട്ടില്‍ ഇ.കെ ശിവരാജന്‍റെയും പരേതയായ രാജേശ്വരിയുടേയും മകനാണ് നിരഞ്ജന്‍.മലപ്പുറം പാലൂര്‍ സ്വദേശിനി ഡോ. രാധികയാണ് ഭാര്യ. രണ്ടുവയസുകാരി വിസ്മയ ഏക മകളാണ്.സഹോദരങ്ങള്‍: ഭാഗ്യലക്ഷ്മി (അധ്യാപിക), ശരത് (എയര്‍ഫോഴ്സ്), ശശാങ്കന്‍ (എന്‍ജിനിയര്‍).

 

Share news