മന്ത്രവാദ കര്‍മ്മങ്ങള്‍ക്കായി ഒന്നരവയസ്സുകാരിയെ അമ്മ അടിച്ച് കൊന്നു

ലഖ്‌നൗ: മന്ത്രവാദ കര്‍മ്മങ്ങള്‍ക്കായി ഒന്നരവയസ്സുകാരിയെ അമ്മ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരിയായ ഗീതയാണ് മന്ത്രവാദങ്ങള്‍ക്കായി സ്വന്തം കുഞ്ഞിന്റെ ജീവനെടുത്തത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗീതാദേവി മന്ത്രവാദങ്ങള്‍ക്കായി ഒന്നര വയസ്സ് പ്രായം വരുന്ന മകള്‍ സോനത്തിനെ അടിച്ച് കൊന്നുവെന്ന് ഗ്രാമവാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഗീതാകുമാരി പൊലീസിന് നല്‍കിയ മൊഴി. കുഞ്ഞിന്റെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതിനാല്‍ ഇവരുട മൊഴി പൊലീസ് കണക്കിലെടുത്തിട്ടില്ല.

ഇഷ്ടികത്തൊഴിലാളിയായ ഗീത കുട്ടിയെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിനൊടുവിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് നാന്‍പുര പൊലീസ് ഓഫീസര്‍ ആര്‍പി യാദവ് മാധ്യമങ്ങളെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമേ അന്തിമ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

