KOYILANDY DIARY.COM

The Perfect News Portal

മഞ്ജുവാര്യരെ അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം> നടി മഞ്ജുവാര്യരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ പി. ദിനേശ് സസ്‌പെന്‍ഡ് ചെയ്തത്. മോശമായ പരാമര്‍ശത്തെക്കുറിച്ച് മഞ്ജുവാര്യര്‍ ഡി.ജി.പി.ക്ക് ഫോണ്‍ചെയ്ത് പരാതിപ്പെടുകയായിരുന്നു. പൊതുചടങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രത്തില്‍ രഞ്ജിത്ത് വ്യക്തിഹത്യ നടത്തുന്ന കമന്റിട്ടു. മിനിട്ടുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ഇത് ഷെയര്‍ ചെയ്യുകയും അനുബന്ധ കമന്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മഞ്ജു പരാതിപ്പെട്ടത്.

Share news