ബൈത്തുറഹ്മ സമർപ്പണവും ഇയ്യഞ്ചേരി ബീരാൻ കുട്ടി ഹാജി അനുസ്മരണവും

കൊയിലാണ്ടി: മുനിസിപ്പൽ മുസ്ലീം ലീഗ് റിലീഫ് കമ്മിറ്റി പെരുവെട്ടൂരിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വി.പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാവായിരുന്ന ഇയ്യഞ്ചേരി ബീരാൻ കുട്ടി ഹാജി അനുസ്മരണം നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. യു. രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി.
മംത്തിൽ അബ്ദുറഹിമാൻ, വി.ടി.സുരേന്ദ്രൻ, കൗൺസിലർ സിബിൻ കണ്ടത്തനാരി, കെ.എം. നജീബ്, എ. അസീസ്, ഡോ. മുഹമ്മദ്, ഇ. കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പയ്യോളി നഗരസഭാ ചെയർപേഴ്സൺ പി. കുൽസു ഉപഹാരം നൽകി.

