ബിജെപി ഇറച്ചി കച്ചവടക്കാരില്‍ നിന്നും കൈപ്പറ്റിയത് 2.50 കോടി

ന്യൂഡല്‍ഹി> രാജ്യത്ത് പോത്തിറിച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് രണ്ടരക്കോടി രൂപ. 2013 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിലാണ് ഈ വിവരവുമുള്ളത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് കമ്പനികള്‍ ചേര്‍ന്ന് നിലവിലെ ഭരണ കക്ഷികള്‍ക്ക് നല്‍കിയത് രണ്ടുകോടി രൂപ. അല്ലാനാസണ്‍സ് എന്ന കമ്പനിയുടെ ഉപവിഭാഗമായ ഫ്രിഗോറിഫീകോ അല്ലനാ ലിമിറ്റഡ്, ഫ്രിഗേറിയോ കണ്‍വെര്‍വാ അല്ലാന, ഇന്‍ഡ്രാഗ്രോ ഫുഡ്‌സ് എന്നിവയാണ് പണം നല്‍കിയത്. ഇവയുടെ ഉപവിഭാഗങ്ങള്‍ ചേര്‍ന്ന് 50 ലക്ഷം രൂപ കൂടി നല്‍കി. നാലു ഇടപാടുകളും നടന്നത് വിജയാബാങ്ക് വഴിയായിരുന്നു. പോത്ത് മാംസ വില്‍പ്പനയില്‍ രാജ്യത്ത് തന്നെ മുന്നിലുള്ളവരായ അല്ലാനാസണ്‍സ് വന്‍തോതിലാണ് മാംസം കയറ്റിയയ്‌ക്കുന്നത്.
