KOYILANDY DIARY.COM

The Perfect News Portal

ബിഎസ്എഫ് വിമാനാപകടം: പത്തുപേരും മരിച്ചതായി സ്ഥിരീകരണം

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാങ്കേതിക വിദഗ്ധരടക്കം പത്ത് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്നു രാവിലെ 9.50 നാണ് അപകടം.

ദല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്ന്അപ്രത്യക്ഷമാവുകയുമായിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു.

മൂടല്‍ മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
അഗ്‌നിശമനസേനയുടെ 15 യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisements

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

 

Share news