KOYILANDY DIARY

The Perfect News Portal

ഫിഷിങ്‌ ബോട്ടുകൾ നടത്തുന്ന പെയർ ട്രോളിങ്ങിനെതിരേ പ്രതിഷേധം

കൊയിലാണ്ടി: ഫിഷിങ്‌ ബോട്ടുകൾ നടത്തുന്ന പെയർ ട്രോളിങ്ങിനെതിരേ പ്രതിഷേധം. ചില ഫിഷിങ്‌ ബോട്ടുകൾ നടത്തുന്ന പെയർ ട്രോളിങ്ങിനെതിരേ പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ നിന്ന് പ്രതിഷേധമുയരുന്നു. ബേപ്പൂർ, ചാലിയം, മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് മലബാർ മേഖലയിലെ തീരക്കടലിൽ പെയർ ട്രോളിങ്‌ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നത്. രണ്ടുജോഡി വല ഉപയോഗിച്ച് മീൻപിടിക്കുന്നതാണ് പെയർട്രോളിങ്‌. അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാപകൽ ഭേദമില്ലാതെ മീൻപിടിക്കുന്നത് കാരണം കടലിലെ മത്സ്യസമ്പത്ത് വലിയതോതിൽ കുറയുകയാണ്.

കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിങ്‌ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പെയർട്രോളിങ്‌ നടത്തുന്ന ബോട്ടുകാർക്കെതിരേ പ്രതിഷേധിച്ചിരുന്നു. എതിർപ്പിനെത്തുടർന്ന് വല വലിച്ചുമാറ്റി പോവുകയായിരുന്നുവെന്ന് വഞ്ചിക്കാർ പറഞ്ഞു. പെയർട്രോളിങ്‌ നടത്തുന്ന ബോട്ടുകളുടെ നമ്പർ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ പോലീസിനും കൈമാറിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ബേപ്പൂർ, ചാലിയം, മംഗലാപുരം ഭാഗത്തുള്ള ബോട്ടുടമകൾ കുളച്ചലിൽനിന്നുള്ള തൊഴിലാളികൾക്ക് കമ്മിഷൻവ്യവസ്ഥയിൽ ബോട്ടുകൾ വിട്ടുകൊടുക്കുന്നുണ്ട്. കൂടുതൽ വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തീർത്തും അശാസ്ത്രീയമായ രീതിയിലാണ് അവർ മത്സ്യം പിടിക്കുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രണ്ട് ബോട്ടുകൾ ഉപയോഗിച്ച് വലയെറിഞ്ഞ് ആഴക്കടലിലുള്ള മത്സ്യങ്ങളെയാണ് പെയർട്രോളിങ്‌ നടത്തി പിടികൂടുന്നത്.

Advertisements

ചെറിയ മീൻകുഞ്ഞുങ്ങൾവരെ വലയിൽ കുടുങ്ങും. ഇതിലൂടെ മത്സ്യസമ്പത്ത് നശിക്കുകയും കടലിന്റെ ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യും. പെയർട്രോളിങ്ങി നെതിരേ കഴിഞ്ഞദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. കൊയിലാണ്ടിയിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മത്സ്യ തൊഴിലാളികളിൽ നിന്നുള്ള പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കോഴിക്കോട് കോസ്റ്റൽ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *