KOYILANDY DIARY

The Perfect News Portal

ഫറോക്ക് പഴയ ഇരുമ്പുപാലം നവീകരണംപൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കും

കോഴിക്കോട്: വൈദേശികാധിപത്യത്തിനെതിരായ സമര പോരാട്ടത്തിന്റെ കരുത്തുറ്റ സ്മാരകം കൂടിയായ ഫറോക്ക് പഴയ ഇരുമ്പുപാലം നവീകരണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കും. ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള ബ്രിട്ടീഷ് നിർമിത പാലം തുരുമ്പെടുത്ത് അപകടാവസ്ഥ യിലായതിനെ തുടർന്നാണ്‌ നവീകരിച്ചത്‌. ദൃശ്യഭംഗിയോടെ പൈതൃകസ്‌മാരകമായി രൂപപ്പെടുത്തിയ പാലം വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ ഉദ്‌ഘാടനംചെയ്യും. 90 ലക്ഷം രൂപ ചെലവഴിച്ചുള്ള ഒന്നാംഘട്ട നവീകരണത്തിൽ പാലത്തിലെ തുരുമ്പ് പൂർണമായും യന്ത്രമുപയോഗിച്ച് നീക്കി ദ്വാരങ്ങളടച്ച്  ബീമുകൾ ഉൾപ്പെടെ ബലപ്പെടുത്തി. ഒമ്പത്‌ ഉരുക്കു കമാനങ്ങൾക്ക്‌ പകരം പുതിയവ സ്ഥാപിച്ചു.  ഉയരം കൂടിയ വാഹനങ്ങൾ നിയന്ത്രിക്കാൻ പുതിയ ഹൈറ്റ് ഗേജും സ്ഥാപിച്ചു. വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി രണ്ടാം ഘട്ടമായി പാലത്തിൽ അലങ്കാര വെളിച്ചം ഒരുക്കുമെന്ന്‌  മന്ത്രി  പറഞ്ഞു.

പാലത്തിന്റെ ചരിത്ര വസ്തുതകൾ വിവരിക്കുന്ന ബോർഡും സ്ഥാപിക്കും. 2005ലാണ് മുമ്പ്‌ പാലത്തിൽ  അറ്റകുറ്റപ്പണി നടത്തിയത്.കളറാക്കാൻ ഷെയിൻ നിഗവും ഷാജോണും ഫറോക്ക് നവീകരിച്ച ഫറോക്ക് പഴയ ഇരുമ്പുപാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങ് ആഘോഷമാക്കാൻ ചലച്ചിത്രതാരങ്ങളായ ഷെയിൻ നിഗവും കലാഭവൻ ഷാജോണും എത്തും. ശനി വൈകിട്ട് നാലിന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ ഉദ്‌ഘാടകനായ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെയും അതിഥികളെയും ഘോഷയാത്രയായി പാലത്തിലേക്ക് ആനയിക്കും.


Leave a Reply

Your email address will not be published. Required fields are marked *