KOYILANDY DIARY

The Perfect News Portal

തീയണച്ചു. ഫറോക്ക് ചെറുവണ്ണൂർ പെയിന്റ് ഗോഡൗണിൽ അനിബാധ

കോഴിക്കോട്: ഫറോക്കിൽ പെയിൻറ് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ കനത്ത നഷ്ടം. അഗ്നിശമനസേനയെത്തി തീയണച്ചു. പെയിൻറിങ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട് ആറുമണിയോടെ നടന്ന തീപിടുത്തം രാത്രി ഒമ്പതുമണിയോടെയാണ് പൂർണമായി അണക്കാൻ കഴിഞ്ഞത്.

തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സ്ഥാപന നടത്തിപ്പിൽ ക്രമക്കേട് ഉണ്ടായതായും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും കോഴിക്കോട് ഡി.സി.പി. അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ധേഹം അറിയിച്ചു.

കോഴിക്കോട് മീൻചന്ത, ബീച്ച് സ്റ്റേഷൻ, നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന്, വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നീ സ്റ്റേഷനുകളിൽ നിന്നും. കരിപ്പൂർ എയർപോർട്ടിൽ നിന്നും ഉള്ള ഫയർ ആൻഡ് റെസ്ക്യൂ ടീം കൂടിയാണ് തീ അണച്ചത്. കൊയിലാണ്ടിയിൽ നിന്നും ഗ്രേഡ് ASTO പ്രദീപ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം,അമൽരാജ് ഒകെ,റഷീദ് ഹോംഗാര്‍ഡ് ഓംപ്രകാശ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *