KOYILANDY DIARY

The Perfect News Portal

പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ വേട്ടയാടൽ നിർത്തണം

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ബേക്കറി ഉടമകളെ വേട്ടയാടുകയാണെന്ന് കേരള ബേക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആരോപിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന് ബേക് എതിരല്ലെന്നും. ഇവിടെ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും കോർപറേറ്റുകൾക്ക് അനുമതി നൽകുകയും സാധാരണക്കാരായ കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയല്ലന്നും യോഗം വിലയിരുത്തി.

സമ്മേളനം ജില്ലാ സെക്രട്ടറി റാഷിക് തുണേരി. ഉൽഘടനം ചെയ്‌തു. പ്രസിഡണ്ട് ടി പി. ഇസ്മായിൽ ആദ്ധ്യക്ഷത വഹിച്ചു. കെ. റാഫി. എം. രാജേഷ്. എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി. പി. ഇസ്മായിൽ (പ്രസിഡണ്ട്) സുരേഷ്. എം, ഇക്ബാൽ, പ്രോമിസ്  (വൈസ് പ്രസിഡണ്ടുമാർ), എം. രാജേഷ് (അജയൻ), ജനറൽ (സെക്രട്ടറി) മനീഷ് പി. കെ സീമ, ആരാധന, അനീഷ്, അൻവർ, പള്ളിയൻ (സെക്രട്ടറിമാർ) കെ. നാഫിക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements