KOYILANDY DIARY.COM

The Perfect News Portal

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പുതിയ വാഹനങ്ങൾക്ക്: 12 ലക്ഷം രൂപ അനുവദിച്ചു കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി: ഇരിങ്ങൽ, ചെങ്ങോട്ടുകാവ് പി.എച്ച്.സി.കളിലേക്കും, മേലടി സി.എച്ച്.സി.യിലേക്കുമായി പുതിയ വാനുകൾ വാങ്ങാനായി എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു.  ആയതിന് ധനകാര്യ വകുപ്പിൽ നിന്നും പ്രത്യേക അനുമതിയായതായി കെ.ദാസൻഎം.എൽ.എ അറിയിച്ചു. മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കുമായി പ്രധാനമായും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് വാനുകൾ വാങ്ങുന്നത്. ജില്ലാ കലക്ടറുടെ ഭരണാനുമതി ലഭ്യമാക്കി ജെം (ഗവർമെന്റ് ഇ.മാർക്കറ്റ് പ്ലേസ്) വഴി ഇ ടെണ്ടറിലൂടെ വാഹനം വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.  
ഇത് കൂടാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പുതുതായി അനുവദിച്ച ജീവൻ രക്ഷാ ആംബുലൻസിലേക്ക് ആവശ്യമായ ഇൻ്റീരിയർ മെഡിക്കൽ ഉപകരണങ്ങളുടെ വില നിശ്ചയിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട് ആയതിനുള്ള പണവും അടിയന്തരമായി അനുവദിക്കാൻ നടപടികളായതായി എം.എൽ.എ. അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *