KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: രാജ്യെത്ത മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കണം എന്ന് പറയുകയുo ചെറിയ വള്ളങ്ങൾക്ക് മൽസ്യ ബന്ധനത്തിന് അനുമതി നൽകുകയും തിക്കോടി മുതൽ കാപ്പാട് വരെയുള്ള വള്ളങ്ങൾ കൊയിലാണ്ടി ഹാർബറിൽ മാത്രമേ മത്സ്യ കച്ചവടം ചെയ്യാൻ പാടുള്ളൂ എന്ന് നിബന്ധന വെക്കുകയും ചെയ്തതിനാൽ അശാസ്ത്രീയമായ രീതിയിൽ രൂപീകരിച്ച ഹാർബർ മേനേജ്മെൻ്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഒരു ദിവസം ഹാർബറിൽ കച്ചവടം നടക്കുകയുണ്ടായി.

മീൻ വാങ്ങുന്നതിന് വേണ്ടി പല പ്രേദേശങ്ങളിൽ നിന്നും വന്ന മുഖാവരണം കുടി ധരിക്കാത്ത ആളുകൾ തടിച്ച് കൂടുകയുo സ്ഥിതി നിയന്ത്രണാതീതമാകുകയുo ചെയ്തതിനാൽ അരയ സമാജo, പള്ളി കമ്മിറ്റി, ഫിഷ് മർച്ചൻ്റ്റസ് അസോസിയേഷൻ പ്രതിനിധികൾ ആർ.ഡി.ഒ. മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും തീരദേശ വാസികളുടെ ആശങ്ക അറിയിക്കുകയും ചെയ്തു എന്നാൽ മന്ത്രിയുടെ നിർദ്ദേശമുള്ളതിനാൽ ഉദ്യേഗസ്ഥൻ മാർക്ക് നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്നാണ് അറിയിച്ചത്.

കൊയിലാണ്ടി താലൂക്കിൽ രോഗം സ്ഥിരീകരിച്ചതിനാൽ മത്സ്യ തൊഴിലാളികൾ ഏപ്രിൽ 14 ലോക്ക് ഡൗൺ കഴിയുന്നത് വരെ മത്സ്യ ബന്ധന വും മത്സ്യ വിപണനവും സ്വമേധയ നിർത്തിവക്കുകയാണ് ഉണ്ടായത്‌ വസ്തുത ഇതാണെന്നിരിക്കെ ചിലർ രാഷ്ട്രീയ താല്പര്യം മാത്രം കണക്കിലെടുത്ത് ഈ സാഹചര്യത്തൽ പ്രായോഗികമല്ലാത്ത മത്സ്യ കച്ചവടം നടത്തണമെന്ന് വാശി പിടിക്കുകയാണ്.

Advertisements

 

ഈ കൂട്ടർ മത്സ്യതൊഴിലാളികളുടെ ജീവന് യാതൊരു വിലയും കൽപിക്കുന്നില്ല’ മത്സ്യതൊഴിലാളികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധ മാ ണ് ഉയരുന്നത് പണിയില്ലാതെ വറുതിയിലായ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പേക്കേജ് പ്രഖ്യാപിക്കണമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് പി.കെ. ജോഷി സെക്രട്ടറി ജി.. മനോജ് കുമാർ ,പള്ളി കമ്മിറ്റി ഭാരവാഹികൾ സുബേർ ,പോക്കർ ,ഫിഷ് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട്, -പി.പി. പുരുഷോത്തമൻ’ സെക്രട്ടറി വി.കെ. ‘നിധേഷ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു:

Leave a Reply

Your email address will not be published. Required fields are marked *