പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

മുംബൈ പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പരമാവധി സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മുംബൈ കേരള ഹൗസിനും നോര്‍ക്ക ഓഫീസിനും നിര്‍ദേശം നല്‍കിയാതായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അഞ്ചു ദിവസമായി മുംബൈയില്‍ പെയ്യുന്ന മഴയില്‍ ഇരുപതിലേറെ മരണമാണുണ്ടായത്. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത പേമാരിക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. മുംബൈ മലയാളി സമാജങ്ങളും മലയാളി സമൂഹം ഒന്നാകെയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 27 പേരാണ് മരണമടഞ്ഞത്. മുംബൈയിലെ മാലഡില്‍ ഒരു കോമ്ബൗണ്ടിലെ മതില്‍ തകര്‍ന്നുവീണ് 18 പേരാണ് മരിച്ചത്. അമ്ബതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളവും അടച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

