KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍പി മൊയ്തീന്‍ അന്തരിച്ചു .

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ എന്‍പി മൊയ്തീന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വവസതിയില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി എന്‍പി അബുവിന്റെ മകനാണ് എന്‍പി മൊയ്തീന്‍.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് എന്‍പി മൊയ്തീന്‍ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. കെഎസ് യു വിന്റെ രൂപീകരണം മുതല്‍ തന്നെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായി മൊയ്തീന്‍ ഉണ്ടായിരുന്നു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ച അദ്ദേഹം കെപിസിസി ഭാരവാഹിയുമായിരുന്നു.

Share news
error: Content is protected !!