KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവിൽ ഗോളക (ലോഹാവരണം) പുനർനിർമ്മാണം

പൊയിൽക്കാവ് വനദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ ഗോളക (ലോഹാവരണം) അഴിച്ച് വാർക്കുന്നു. ക്ഷേത്രത്തിൽ താന്ത്രിക ആചാര്യരുടെ നിർദ്ദേശാനുസരണം ഗോളക പുനർനിർമ്മാണം തിങ്കളാഴ്ച കാലത്ത് ആരംഭിക്കും. ക്ഷേത്രത്തിൽ നവീകരിക്കേണ്ട കലശം, ധ്വജപ്രതിഷ്ഠ എന്നീ മഹദ്കർമ്മങ്ങളുടെ മുന്നോടിയായിട്ടാണ് ക്ഷേത്രവിഗ്രഹത്തിലെ ഗോളക അഥവാ ലോഹാവരണം അഴിച്ചുവാർക്കുന്നത്.
 ചിരപുരാതനവും പരശുരാമ പ്രതിഷ്ഠിതയവുമായ വിഗ്രഹം രണ്ടര പതിറ്റാണ്ട് മുമ്പ് ഗോളക ചെയ്തിരുന്നതാണ്. ഇതാണ്
അഴിച്ചെടുത്ത് ഉരുക്കി പഞ്ചലോഹങ്ങൾ ചേർത്ത് യഥാവിധി പുതുതായി വാർത്തെടുക്കുന്നത്.
ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഈ സദ്കർമ്മം നടക്കുന്നത് കൊണ്ട് പുരാതന വിഗ്രഹം ദർശിക്കാനുള്ള അതിവിരളമായ മഹാഭാഗ്യം ഭക്തജനങ്ങൾക്ക് ലഭിക്കും, മാത്രമല്ല വാർത്ത് കെട്ടിന് വേണ്ടി പഞ്ചലോഹങ്ങൾ ഉരുക്കി കൊണ്ടിരിക്കുമ്പോൾ അവരവരുടെ ആഗ്രഹത്തിന് കഴിവിന് മനുസരിച്ച് സ്വർണ്ണം, വെള്ളി എന്നിവ സ്വന്തം കൈ കൊണ്ട് അതിലേക്ക് സമർപ്പിക്കാനുള്ള അസുലഭമായ അവസരവും ഭക്ത ജനങ്ങൾക്ക് കൈവരും. ഒരു പക്ഷേ ജീവിത കാലത്തിനിടയിൽ ഒരിക്കൽ മാത്രം ലഭിക്കാവുന്ന ഒരു ധന്യമുഹൂർത്തമായിരിക്കും.