KOYILANDY DIARY

The Perfect News Portal

പു. ക. സ. കൊയിലാണ്ടി മേഖലാ സമ്മേളം വിജയിപ്പിക്കാൻ ആഹ്വാനം

കൊയിലാണ്ടി. പുരോഗമനകലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിലായി നടക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 1ന് രാവിലെ 9.30ന് കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്‌സൺ ഡോ: ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. പു ക സ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ സെക്രട്ടറി യു. ഹേമന്ദ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി. സൗധാമിനി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30ന് ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പുസ്തകോത്സവം  നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യു. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് ദേശീയ പൗരത്വം അപരവൽക്കരണം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ പ്രഭാഷകൻ അനിൽകുമാർ തിരുവോത്ത് മുഖ്യ പ്രഭാഷണവും നടത്തും. കന്മന ശ്രീധരൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് നാടക പ്രവർത്തകരുടെയും കലാകാരന്മാരുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സംഘപരിവാർ ശക്തികളുടെ ഫാസിസ്റ്റ് ഭീഷണിക്കെതിരായ കലാ സാംസ്‌ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നു.

Advertisements

സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ വിജയിപ്പിക്കാനും ശനിയാഴ്ച നടക്കുന്ന സാസംക്കാരിക കൂട്ടായ്മയിൽ അണിനിരക്കാനും മേഖലാ കമ്മിറ്റിയോഗം പൊതുസമൂഹത്തോട്അഭ്യർത്ഥിച്ചു. യോഗത്തിൽ മേഖലാ പ്രസിഡണ്ട് അഡ്വ. കെ സത്യൻ, സെക്രട്ടറി ബേബി സുന്ദർരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *