പുസ്തകവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു
വടകര: ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജനിയുടെ നോട്ട്ബുക്ക് സമാഹാരത്തിൻ്റെ ഭാഗമായുള്ള പുസ്തകവണ്ടി വടകര ഇൻസ്പെക്ടർ കെ.കെ. ബിജു ഫ്ലാഗ്ഓഫ് ചെയ്തു. കോവിഡ് അടച്ചിടലിനുശേഷം സ്കൂളുകൾ തുറക്കാൻ പോവുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് സ്നേഹ സമ്മാനമായി നോട്ടു ബുക്കുകൾ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകവണ്ടി ആരംഭിച്ചത്.

മിനി പി. നായർ അധ്യക്ഷത വഹിച്ചു. ആദ്യ നോട്ട്ബുക്ക് സമാഹരണം ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് അഡീഷണൽ കാബിനറ്റ് സെക്രട്ടറി രാംദാസിൽ നിന്ന് തർജനി മെമ്പർ ജയതോമസ് ഏറ്റുവാങ്ങി. വി.എൽ. ലജിന, രമ്യാ സ്വരൂപ്, പ്രജിത്ത്, സന്ധ്യാ ജയരാജ്, ബീനാ ഷാബു, എന്നിവർ സംസാരിച്ചു.


