പി.കെ.എസ് ജില്ലാ പഠന ക്യാമ്പ് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ

പയ്യോളി: പട്ടികജാതി ക്ഷേമ സമിതി ജില്ലാ പഠന ക്യാമ്പ് 23, 24 തീയതികളിൽ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. എൻ ടി. അബ്ദുറഹ്മാൻ, പി. എം വേണുഗോപാലൻ, ഏരിയാ സെക്രട്ടറി കെ. ടി ലിഖേഷ്, കെ. അനിത, കെ. എം പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. കെ. സി ബാബുരാജ് സ്വാഗതം പറഞ്ഞു. എൻ. ടി അബ്ദുറഹിമാൻ (ചെയർമാൻ), കെ ടി ലിഖേഷ് (കൺവീനർ), കെ സി ബാബുരാജ്(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

