KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ ഭദ്രദീപം കൊളുത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ട്രസ്റ്റിബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

തുടര്‍ന്ന് ബിന്‍സിന്‍ സജിത്തിന്റെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരി, സംഗീതാര്‍ച്ചന എന്നിവ അരങ്ങേറി. വൈകീട്ട് പ്രൊഫ. കാവുംവട്ടം വാസുദേവന്റെ സംഗീതക്കച്ചേരി നടന്നു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിവസവും രാവിലെയും വൈകീട്ടും രാത്രിയും കാഴ്ചശീവേലി, നൃത്ത-സംഗീത പരിപാടികള്‍, സോപാന സംഗീതം, തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ്, കേളി എന്നിവയുണ്ട്.

Advertisements

വെള്ളിയാഴ്ച രാവിലെ 10-ന് ഭജനാമൃതം, വൈകീട്ട് 6.30-ന് വിയ്യൂര്‍ വീക്ഷണം കലാവേദിയുടെ സംഗീതാര്‍ച്ചന, ഉപകരണസംഗീത അരങ്ങേറ്റം.

28-ന് ദുര്‍ഗാഷ്ടമിനാളില്‍ രാവിലെ 9.30-ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍തുള്ളല്‍, 10.30-ന് ഭക്തിഗാനമേള, വൈകീട്ട് ഗ്രന്ഥംവെപ്പ്, 6.30-ന് കൊയിലാണ്ടി ശങ്കരകലാകേന്ദ്രത്തിന്റെ നൃത്തപരിപാടി.

29-ന് മഹാനവമി ദിവസം രാവിലെ 9.30-ന് ഓട്ടന്‍തുള്ളല്‍, 10.30-ന് ഭജന്‍സ്, 6.30-ന് നൃത്ത പരിപാടി.

30-ന് വിജയദശമി നാളില്‍ രാവിലെ 6.30-ന് നാദസ്വരകച്ചേരി, 7.30-ന് ഓട്ടന്‍തുള്ളല്‍, സരസ്വതിപൂജ, ഗ്രന്ഥമെടുപ്പ്, അരിയിലെഴുത്ത് എന്നിവ ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *