KOYILANDY DIARY

The Perfect News Portal

പിരിച്ചുവിടപ്പെട്ട മുത്തൂറ്റ് ജീവനക്കാര്‍ക്ക്‌ സിഐടിയു ധനസഹായം നൽകി

വഞ്ചിയൂര്‍: പിരിച്ചുവിടപ്പെട്ട മുത്തൂറ്റിലെ 27 ജീവനക്കാര്‍ക്ക് സി.ഐ.ടി.യു നേതൃത്വത്തില്‍ പ്രതിമാസ അലവന്‍സ് നല്‍കുന്നു. ആദ്യഗഡു വിതരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ക്ലൈനസ് റൊസാരിയോ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അനില്‍കുമാര്‍, ടി രവീന്ദ്രന്‍നായര്‍, കെ കൃഷ്ണകുമാര്‍, എന്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മുത്തൂറ്റ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ശാന്തിക്ക് സിഐടിയു പാളയം ഏരിയ കമ്മിറ്റി ധനസഹായം കൈമാറി. തുക സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഇ ജി മോഹനന്‍ നല്‍കി. സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാര്‍, വഞ്ചിയൂര്‍ പി ബാബു, തമ്ബാനൂര്‍ മുരളി, എസ് ദീപു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *