KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൗൺസിലർക്കും മകൾക്കും കോവിഡ്

കൊയിലാണ്ടി: നഗരസഭ കൗൺസിലർക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം മന്ദമംഗലം 44-ാം വാർഡിലെ കൌൺസിലർക്കും മകൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വടകര ചുമട്ട് തൊഴിലാളിയായിരുന്ന ഇവരുടെ ഭർത്താവിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രൈമറി സമ്പർക്ക പട്ടികയിലുള്ള ആളുകൾക്ക് ഇന്ന് താലൂക്കാശുപത്രിയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തുകയായിരുന്നു. തുടർന്നാണ് കൌൺസിലർക്കും മൂത്ത മകൾക്കും കോവിഡ് സ്ഥിരീകരിച്ചത്.

ഇവർക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെയും വാർഡ് ആർ.ആർ.ടി.യുടെയും വിലയിരുത്തൽ ചില ചടങ്ങുകളിൽ പങ്കെടുത്തതായും ഇവരുടെ വീടുകളിൽ പലരും സന്ദർശനം നടത്തിയതായും അറിയുന്നു. ഇവിടെ പ്രത്യേക ക്ലസ്റ്റർ രൂപീകരിച്ച് പ്രതിരേധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് വാർഡ് ആർ.ആർ.ടി. യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പോലീസും, ആരോഗ്യ പ്രവർത്തകരും ചേർന്ന് സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമവും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *