പാടo പെരുവട്ടൂർ ഓണം പച്ചക്കറി ചന്ത തുടങ്ങി

കൊയിലാണ്ടി. പെരുവട്ടൂർ അഗ്രോ ഡവലപ്പ്മെൻ്റ് & മോണിറ്ററിംഗ് (പാടം) സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി ചന്ത തുടങ്ങി. ഓണം ആഘോഷിക്കാൻ കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി ചന്ത തുടങ്ങിയത്. നാട്ടിൻ പുറങ്ങളിൽ കർഷകർ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന പച്ചക്കറികളും ചന്തയിൽ ലഭ്യമാണ്.
ഓണസദ്യക്ക് വേണ്ട അച്ചാർ, പപ്പടം, ശർക്കര ഉപ്പേരി, തൈര്, ഉണ്ണിയപ്പം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. പെരുവട്ടൂർ ചെക്കോട്ടി ബസാർ പരിസരത്തെ ജനതാ മിൽ ഗ്രൗണ്ടിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഓണച്ചന്ത പ്രവാസിയും കുവൈറ്റിൽ മലായള മനോരമ ഫോട്ടോഗ്രാഫറുമായിരുന്ന അബ്ദുൾ ഗഫൂർ യമാമക്ക് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു

പാടം സൊസൈറ്റി കൺവീനർ പി.വി. സത്യൻ സ്വാഗതം പറഞ്ഞു. യു.കെ.രാഘവൻ മാസ്റ്റർ, ഹരിദാസൻ രണ്ടാംകോട്ട്, സതീശൻ ഗോൾഡ് സ്റ്റാർ, ബാലൻ കാക്രാട്ട്, വിപിൻ കുമാർ എം, എൻ. ജയരാജൻ, എം. ജിജീഷ്, വിനോദ് അരോമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


