പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇക്കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായി സംഭവം നടന്നത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പീഡനം സംബന്ധിച്ച പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറി. സാമൂഹിക മാധ്യത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങള്‍ കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നാലാളുകളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

