പരീക്ഷാ ഫലം വന്നപ്പോൾ അച്ഛൻ മാത്രം തോറ്റു പോയി

കൊൽക്കത്ത : ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം കുട്ടികൾ ഒരേ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതി ജയിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. എന്നാൽ പരീക്ഷ എഴുതിയത് അച്ഛനും അമ്മയും മകനുമാണെങ്കിലോ. അങ്ങിനെയൊന്ന് സംഭവിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ. പക്ഷേ ഒരു ദുഖം മാത്രം പരീക്ഷാ ഫലം വന്നപ്പോൾ അച്ഛൻ മാത്രം തോറ്റു പോയി.
32 വയസുകാരി കല്യാണി, 42 വയസുകാരൻ ബൽറാം ഇവരുടെ മകനായ ബിപലാബ് എന്നിവരാണ് പശ്ചിമ ബംഗാൾ ഹയർ സെക്കന്ററി കൗൺസിലിന്റെ 12ആം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ. അച്ഛനും കൂടി ജയിച്ചിരുന്നെങ്കിൽ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുമായിരുന്നു, പക്ഷേ സാരമില്ല അടുത്ത തവണ അദ്ദേഹം മികച്ച വിജയം നേടുക തന്നെ ചെയ്യും.’ ബിപലാബ് പറഞ്ഞു. കല്യാണിക്ക് 45 ഉം ബിപലാബിന് 51 ഉം ശതമാനം മാർക്ക് ലഭിച്ചു. തന്റെ ആടുകളെ പരിപാലിക്കുന്നതിനിടയിലായിരുന്നു കല്യാണിയുടെ പഠിത്തം. ബിപലാബ് തന്നെയാണ് അച്ഛനും അമ്മയ്‌ക്കും പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുത്തിരുന്നത്. ഇനിയും തുടർന്ന് പഠിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് കല്യാണിയുടെ വിവാഹം ബൽറാമുമായി നടന്നത്.

