KOYILANDY DIARY

The Perfect News Portal

പരിസ്ഥിതിയുടെ കാവലാളാവാൻ പുതു തലമുറയ്ക്ക് കഴിയണം: മേധാപട്കർ

കൊയിലാണ്ടി: പരിസ്ഥിതിയുടെ കാവലാളാവാൻ പുതു തലമുറയ്ക്ക് കഴിയണമെന്ന് മേധാപട്കർ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മേധ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികൾ വഹിക്കേണ്ട പങ്ക് വ്യക്തമാക്കിയത്. പരിസ്ഥിതിയെ മാനിക്കാതെ മുന്നേറുന്ന ലോകത്ത് പുതു തലമുറയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്ന കുട്ടികളുടെ ചോദ്യത്തിന് നാളേയ്ക്ക് കാവലായിരിക്കാൻ കുട്ടികൾക്കേ കഴിയൂ എന്ന് അവർ മറുപടി നൽകി.

വികസന സങ്കൽപ്പങ്ങളിൽ മാറ്റം അനിവാര്യമല്ലേ എന്ന ചോദ്യം ഉയർന്നപ്പോൾ പുതു തലമുറ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നായിരുന്നു ഉപദേശം. സ്കൂളിൻ്റ ഉപഹാരം ചിത്രകലാ അധ്യാപകൻ ഹാറൂൺ അൽ ഉസ്മാൻ കൈമാറി. വിദ്യാർഥി പ്രതിനിധികളായ മീനാക്ഷി അനിൽ, വേദ പ്രസാദ്, ഗ്യാൻജിത്ത് എസ്. ദാസ്, കീർത്തന എസ്. ലാൽ, പി. ഹരി ഗംഗ, എം. ശിവാനി, നിവേദ്യ സുരേഷ്, അധ്യാപകരായ കെ. എസ്. നിഷാന്ത്, കെ. ശാന്ത, ടി.കെ. ദുർഗ, സി. സത്യൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *