പന്തലായനിയിൽ മണ്ണിടിച്ചിലിൽ വീട് തകർന്നു
കൊയിലാണ്ടി: പന്തലായനിയിൽ മണ്ണിടിച്ചിലിലും മരം വിണും വീട് തകർന്നു. തെക്കെ കുരിയാടി മീത്തൽ പ്രദീപിൻ്റെ വീട്ടിലേക്കാണ് മണ്ണും മരവും ഇടിച്ചിറങ്ങിയത്. ഒരു മാസം മുമ്പാണ് പ്രദിപനും കുടുംബവും പുതിയ വീട്ടിൽ താമസമാക്കിയത്. പന്തലായനി വില്ലേജ് ഓഫീസർ ജയൻ വാരിക്കോളിയും റവന്യൂ സംഘവും സംഭവസ്ഥലം സന്ദർശിച്ചു.ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

