KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി KSEB ഓഫീസ് തിങ്കളാഴ്ച മുതൽ പട്ടണത്തിലെ പുതിയ കെട്ടിടത്തിൽ

കൊയിലാണ്ടി: പന്തലായനിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി നോർത്ത് KSEB ഓഫീസ് തിങ്കളാഴ്ച മുതൽ കൊയിലാണ്ടി പട്ടണത്തിലെ കനറാ ബാങ്കിന് പിറക് വശമുള്ള ദോഹ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പന്തലായനിയിൽ പ്രവർത്തിക്കുന്ന കെ എസ് ഇ ബി കൊയിലാണ്ടി നോർത്ത് ഓഫീസ് കെട്ടിടത്തിന്റെ  ജീർണാവസ്ഥ കാരണം ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ കഴിഞ്ഞ ആറുമാസം മുൻപ് കെ എസ് ഇ ബി ഓഫീസ് കന്നൂർ 110 കെ വി സബ്‌സ്റ്റേഷൻ സ്ഥലത്തേക്ക് മാറ്റുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാൽ കൊയിലാണ്ടിയിലെ ഒരു പൊതു സ്ഥാപനം ഉള്ളിയേരി പഞ്ചായത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ നഗരസഭ എതിർക്കുകയും ഓഫീസ് കൊയിലാണ്ടിയിൽ തന്നെ നിലനിർത്തുന്നതിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യുകയുണ്ടായി.

തുടർന്ന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ  കനറാ ബാങ്കിന് പിൻവശം ജുമാ മസ്ജിദ് റോഡിൽ 2300 സ്ക്വയർ ഫീറ്റ് കെട്ടിടം കണ്ടെത്തുകയും നിർമ്മാണ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. കെ എസ് ഇ ബിക്ക് കെട്ടിടത്തിന്റെ അഡ്വാൻസ് കൊടുക്കാൻ നിർവാഹമില്ലാത്തതിനാൽ കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നഗരസഭ നേതൃത്വം കൊടുക്കുകയും ജനകീയമായി വ്യാപാരികളുടെയും,വിവിധ സംഘടനളുടെയും, സ്ഥാപനങ്ങളുടെയും വ്യക്തിളുടെയും  സഹായത്തോടുകൂടി ഓഫീസിന്റെ  ഭൗതിക സാഹചര്യം ഒരുക്കുകയാണ് ഉണ്ടായത്. ഓഫീസിന്റെ ഭാഗമായി ക്യാഷ് കൗണ്ടർ, എൻക്വയറി കൗണ്ടർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസി.എഞ്ചിനിയർ, സൂപ്രണ്ട്, സബ്. എഞ്ചിനീയർമാർ, ഓവർസിയർമാർ, വർക്കേഴ്സ് എന്നിവർക്ക് ഇരിക്കാനുള്ള പ്രത്യേക ഓഫീസ് സംവിധാനവും, ടോയ്ലറ്റ് സൗകര്യങ്ങളും, മീറ്റിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്.

നഗരസഭയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ ഫയർസ്റ്റേഷൻ ജനകീയമായി പടുത്തുയർത്തിയ മാതൃകയിൽ കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനും പുതിയ കെട്ടിടം ഒരുങ്ങുകയാണ്. ഓഫീസിന്റെ ഔപചാരികമായ  ഉദ്‌ഘാടനം ജൂൺ 15 തിങ്കളഴ്ച രാവിലെ 10 മണിക്ക് കെ ദാസൻ എം എൽ എ നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കും. തിങ്കളാഴ്ച തന്നെ ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *