KOYILANDY DIARY.COM

The Perfect News Portal

നീയില്ലാത്ത ലോകത്തേക്ക്​ അവള്‍ വന്നു: ആതിരക്ക്‌ കണ്‍മണിയായ്‌ പെണ്‍കുഞ്ഞ്‌;

കോഴിക്കോട്: ഇന്നലെ ഷാര്‍ജയില്‍ മരിച്ച നിതിൻ്റെ ഭാര്യ ആതിരക്ക് പെണ്‍കുഞ്ഞ് പിറന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞ് ജനിച്ചത്. നിതിൻ്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നിതിനും ആതിരയും വാര്‍ത്തകളില്‍ നിറഞ്ഞത്. അതിന് മുന്നേ ഷാര്‍ജയില്‍ ജീവകാരുണ്യ, രക്തദാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നിതിന്‍ ചന്ദ്രന്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് നിതിന്‍ (29)ദുബായില്‍ നിര്യാതനായത്. ഗര്‍ഭിണിയായ ഭാര്യ ആതിരയെ നാട്ടിലേക്ക് അയച്ചശേഷം ദുബായില്‍ തുടരുകയായിരുന്നു നിതിന്‍. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണരാന്‍ വൈകിയതോടെ സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നാണ് മരിച്ചതറിഞ്ഞത്.
ഐ. ടി എന്‍ജിനിയറായ പേരാമ്ബ്ര വാല്യക്കോട്ടെ കൊളത്തോറത്ത് ആതിര പ്രസവത്തിനായാണ് നാട്ടിലേക്ക് വന്നത്. നിതിനുമൊന്നിച്ച്‌ വരാനായിരുന്നു ആദ്യതീരുമാനം. യാത്ര നീണ്ടുപോയാല്‍ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന് ഭയന്നാണ് സുപ്രീം കോടതിയിലെത്തിയത്. രണ്ട് പേര്‍ക്കും ഒന്നിച്ച്‌ വരാന്‍ കഴിഞ്ഞില്ലെങ്കിലും മെയ് ഏഴിന്റെ ആദ്യ വിമാനത്തില്‍ തന്നെ ആതിരക്ക് കേരളത്തിലെത്താനായി. എട്ടുമാസം ഗര്‍ഭിണിയായ ആതിര ഭര്‍ത്താവിന്റെ വരവ് കാത്തിരിക്കുമ്ബോഴാണ് മരണമെത്തിയത്.

നിതിന് എന്തോ അസുഖമുണ്ടെന്നേ വീട്ടില്‍ അറിയിച്ചിരുന്നുള്ളൂ. വിവരമറിഞ്ഞ് ബോധരഹിതയായ ആതിരയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിതിന്റെ മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുമായി ആശുപത്രിയിലാണ്. പരിശോധനാഫലം നെഗറ്റീവായാല്‍ നാട്ടിലേക്ക് കൊണ്ടുവരും. ദുബായിലെ യൂറോ ഗള്‍ഫ് കമ്ബനിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു നിതിന്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *