കൊയിലാണ്ടി: നിരവധി മോഷണകേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. മുചുകുന്ന് ഏരോത്ത് താഴെ കുനി സുകീഷിനെയാണ് കൊയിലാണ്ടി എസ്.ഐ.സി.കെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. ഒ.കെ. സുരേഷ്, എൻ.എം .സുനിൽ, കെ. സുനിൽ തുടങ്ങിയവരും എസ്.ഐ.യൊടൊപ്പം ഉണ്ടായിരുന്നു. നാലോളം കേസ്സിലെ പ്രതിയാണ്.