KOYILANDY DIARY

The Perfect News Portal

നിയമസേവന ക്യാമ്പ്‌ നടത്തി

വടകര: സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ സമയബന്ധിതമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിനുമായി നിയമസേവന ക്യാമ്പ്‌ നടത്തി. കോഴിക്കോട് ജില്ല നിയമസേവന അതോറിറ്റിയും വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ചേര്‍ന്നാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ,സാമൂഹ്യ സുരക്ഷാമിഷന്‍ , സിവില്‍ സപ്ലൈസ്, ആരോഗ്യവകുപ്പ് ,എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ,വടകര മുനിസിപ്പാലിറ്റി , കൃഷിവകുപ്പ് , ക്ഷീരവികസനവകുപ്പ്, വ്യവസായവകുപ്പ്, വടകരബ്ലോക്ക് പഞ്ചായത്ത് , എസ്.സി.ഡവലപ്മെന്‍റ് , സാമൂഹ്യനീതിവകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് അതാത് വകുപ്പുകള്‍ പരാതികള്‍ സ്വീകരിച്ചു. ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളിലെ സുനാമി കോളനികളിലെ പ്രശ്നങ്ങള്‍, തീരദേശത്ത് വീട്ട് നമ്ബറുകള്‍ക്ക് മൂന്നിരട്ടി നികുതി എന്നീ പ്രശ്നങ്ങളില്‍ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് അധികാരികള്‍ അറിയിച്ചു.

വടകര സബ് ജഡ്ജ് എം.പി ജയരാജ് (ചെയര്‍മാന്‍ വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി) ആമുഖ പ്രഭാഷണം നടത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് ,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ആദര്‍ശ്.സി, രാജീവ്, വിമല്‍പ്രസാദ്, തങ്കമ്മ, സന്തോഷ് കുമാര്‍, ഉഷാകുമാരി, സിന്ധു, ഉണ്ണികൃഷ്ണന്‍, നിധിന്‍, ജീനാഭായി, പരമേശ്വരന്‍ , എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ്, പാരലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്‍ഡ് പുതുക്കി പുതിയ കാര്‍ഡ് തദവസരത്തില്‍ വിതരണം ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *