KOYILANDY DIARY

The Perfect News Portal

നിപ വൈറസിനെ കണ്ടെത്താന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്

കോഴിക്കോട്‌: നിപ വൈറസിനെ കണ്ടെത്താന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട് ബേബി മെമ്മോറിയലിലെ ഡോക്ടര്‍ അനുപ് കുമാറും സി ജയകൃഷ്ണനുമാണ് രോഗം ആദ്യം സംശയി്ക്കുന്നത്.

നിപയുടെ പേരില്‍ ചികിത്സിച്ചവരെയും ബന്ധുക്കളെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ സമയവും വൈറസ് മറ്റൊരാളിലേയ്ക്ക് സഞ്ചരിക്കില്ലെന്നും രോഗം മൂര്‍ഛിക്കുന്ന സമയത്തു മാത്രമേ വൈറസ് പടരുകയുള്ളൂ എന്നും ഡോ അനൂപ് കുമാര്‍ പറഞ്ഞു.

പനി ബാധിച്ച്‌ മരിച്ച ചങ്ങരോത്തെ മൂസയുടെ മകന്‍ സ്വാലിഹ് പ്രകടിപ്പിച്ച അസാധാരണ രോഗ ലക്ഷണമാണ് നിപ ആയേക്കാമെന്ന സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടിയത്. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് ഡോ. അനൂപ് കുമാര്‍.

Advertisements

വവ്വാലില്‍ നിന്ന് തന്നെയാണ് രോഗം പടരുക. അത് വവ്വാലില്‍ നിന്ന് നേരിട്ട് മനുഷ്യനിലേക്കെത്തിയോ, അതോ മറ്റ് മൃഗങ്ങള്‍ വഴിയോണോ പടര്‍ന്നത് എന്നാണ് ഇനി അറിയേണ്ടത്. വവ്വാലില്‍ മാത്രമാണ് നിപ്പ വൈറസ് കണ്ടെത്തിയിരിക്കുന്നത് എന്നും മറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *